Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഓൺ‌ലൈൻ വഴി നൽകുന്ന ഡ്രൈവിങ് ലൈസൻസ്പദ്ധതിക്ക് വൻ വിജയം

കുവൈത്ത് സിറ്റി:ഡ്രൈവിങ് ലൈസൻസ് ഓൺ‌ലൈൻ വഴി നൽകുന്ന പദ്ധതി വൻ വിജയം.നവംബർ 18നു പ്രാബല്യത്തിലായ പദ്ധതിപ്രകാരം കിയോസ്കുകൾ വഴി 15539 ലൈസൻസുകൾ വിതരണം ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഫർവാനിയ ഗവർണറേറ്റിലെ അവന്യു മാളിൽ സ്ഥാപിച്ച മെഷീനുകളിൽനിന്ന് 8961ഉം അഹമ്മദി ഗവർണറേറ്റിലെ അൽ കൂത്ത് മാളിലുള്ള മെഷീനുകൾ വഴി 3905 ലൈസൻസുകളുമാണ് വിതരണം ചെയ്തത്.കാപ്പിറ്റൽ ട്രാഫിക് അഡ്മിൻസ്ട്രേഷൻ 1801 ലൈസൻസുകളും വിവിധ മേഖലയിലെ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ടുമെറുകൾ 872 ലൈസൻസുകളും വിതരണം ചെയ്‌തു.പുതുക്കുന്ന ലൈസൻസുകളാണ് പ്രാഥമിക ഘട്ടത്തിൽ കിയോസ്കുകൾ വഴി വിതരണം ചെയ്യുന്നത്.നഷ്ടപ്പെട്ടതിന് പകരമുള്ളവ,കേടായത് പുതുക്കുന്നവ,പുതിയ ലൈസൻസ് എന്നിവയും ഭാവിയിൽ കിയോസ്കുകൾ വഴിയാകും വിതരണം.ടെക്നിക്കൽ വകുപ്പോ,ഓപ്പറേഷൻ വിഭാഗമോ പ്രത്യേക പരിശോധന ആവശ്യപ്പെടുന്നവ അല്ലാത്ത അപേക്ഷകളിൽ ലൈസൻസ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ട്രാഫിക് വകുപ്പ് ഓഫീസുകളിൽ അപേക്ഷകർ ചെല്ലേണ്ടതില്ലെന്നതാണു പുതിയ സംവിധാനത്തിന്റെ സൗകര്യം.

26 April 2024

Latest News