Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പാക്കും

യുഎഇ:യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പാക്കുമെന്ന് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതോടെ പണമിടപാട് കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും.യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. യു.എ.ഇയില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന്‍ പെറ്റീഷന്‍ നല്‍കിയാല്‍ മതിയാകും.യു.എ.ഇ ഫെഡറല്‍ സൂപ്രീം കോടതി,അബുദാബി, ഷാര്‍ജ,അജ്മാന്‍,ഉമ്മുല്‍ഖുവൈന്‍,ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍,ഫസ്റ്റ് ഇന്‍സ്റ്റന്‍സ്,അപ്പീല്‍ കോടതികള്‍,അബുദാബി നീതിന്യായ വകുപ്പ്,ദുബായ് കോടതി,റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി,ദുബായിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി തുടങ്ങിയവയുടെ വിധികള്‍ ഇത്തരത്തില്‍ നാട്ടില്‍ നടപ്പാക്കാന്‍ കഴിയും.ഇന്ത്യയില്‍ കോടതി വിധികള്‍ നടപ്പാക്കപ്പെടുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ യു.എ.ഇ ഉള്‍പ്പെട്ടിരുന്നില്ല.
നേരത്തേ ഇത്തരം കേസുകളില്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹരജി നല്‍കി വിചാരണ നടത്തണമായിരുന്നു.പുതിയ വിഞ്ജാപനത്തോടെ നേരിട്ട് വിധി നടപ്പാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് നാട്ടില്‍ തന്നെ അവസരം ലഭിക്കും.

 

27 April 2024

Latest News