Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ക്ലീൻ ജലീബിന്റെ മറവിൽ കവർച്ചയെന്ന് പരാതി

കുവൈത്ത്:കുവൈത്തിൽ 'ക്ലീൻ ജലീബ്' എന്ന പേരിൽ മുനിസിപ്പാലിറ്റി ആരംഭിച്ച പരിശോധനയുടെ മറവിൽ സാമൂഹിക വിരുദ്ധർ കവർച്ച നടത്തുന്നതായി പരാതി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ അബ്ബാസിയ, ഹസാവി ഭാഗങ്ങളില്‍ നിരവധി തട്ടിപ്പറിസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.പരിശോധന ഉദ്യോഗസ്ഥർ എന്ന വ്യാജേന സമീപിച്ചാണ് കവർച്ചക്കാർ പഴ്‌സും മറ്റും കവർച്ച ചെയ്യുന്നത്.പരിശോധകർ എന്ന വ്യാജേന സിവിൽ ഐഡി ആവശ്യപ്പെടുകയും പഴ്സ് തട്ടിപ്പറിച്ച് കടന്നുകളയുകയും ചെയ്യുന്നതാണ് ഓപ്പറേഷൻ രീതി.ഒറ്റക്കു നടന്നുപോകുന്നവരാണ് കവർച്ചക്ക് ഇരയാകുന്നത്.അബ്ബാസിയ പൊലീസ് സ്റ്റേഷനില്‍ ഇത്തരം നിരവധി കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പണം കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ സംഘം അക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. രാത്രിയാണ് കാര്യമായി അക്രമ സംഭവങ്ങൾ നടക്കുന്നത്.കാഴ്ചയിൽ അറബ് വംശജരായി തോന്നിക്കുന്നവരാണ് പണം കവർന്നതെന്ന് ഇരകൾ പറയുന്നു.കൂട്ടമായി എത്തുന്നതിനാൽ ഉദ്യോഗസ്ഥ സംഘമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇവർക്ക് എളുപ്പം കഴിയുന്നുണ്ട്. മലയാളികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയിൽ നേരത്തെ ഇത്തരം സംഭവങ്ങൾ പതിവായിരുന്നെങ്കിലും സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പരാതി നൽകിയതിനെ തുടർന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് സജീവമാക്കിയിരുന്നു. ഇതേതുടർന്ന് ഒതുങ്ങിയ കവർച്ചാ സംഘം ഒരിടവേളക്ക് ശേഷം വീണ്ടും തലപൊക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

2 December 2023

Latest News