Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ തൊഴിൽ മേഖലകൾക്ക് താൽക്കാലിക വിസ ഉടൻ ലഭിക്കും

ദോഹ:രാജ്യത്തിന്റെ നിക്ഷേപ - സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏതാനും തൊഴിൽ മേഖലകൾക്കായി പ്രഖ്യാപിച്ച താൽക്കാലിക വിസ ഉടൻ നടപ്പാകും.സ്വകാര്യ മേഖലയിലെ കമ്പനികൾ,വാണിജ്യ സ്ഥാപനങ്ങൾ,അംഗീകൃത ലൈസൻസിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണു താൽക്കാലിക തൊഴിൽ വിസ നൽകുന്നത്.പ്രാദേശിക,വിദേശ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം അടിയന്തര,താൽക്കാലിക ജോലികൾക്കായി വിസ അനുവദിക്കുകയുമാണ് പ്രധാന ലക്ഷ്യം.മന്ത്രാലയത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണു പുതിയ നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്ന് വെളിപ്പെടുത്തിയത്.

ഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങളുടെ നിരക്കിൽ 20% വരെ കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ നടപടിയും ഉടൻ പ്രാബല്യത്തിലാകും.സർക്കാരിന്റെ ഇ-സേവന പോർട്ടലായ ഹുക്കുമി, മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ,മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിരക്കിലാണ് 20 ശതമാനം കുറവ് വരുത്തുന്നത്.കടലാസ് രഹിത മന്ത്രാലയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.നിരക്കിളവ് മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയവും റോഡിലെ ഗതാഗത കുരുക്കും കുറയ്ക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.മാത്രമല്ല അധികൃതർക്ക് സേവന ഇടപാടുകൾ നേരത്തെ പൂർത്തിയാക്കാനും കഴിയും.മന്ത്രാലയത്തിന്റെ ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതുമാണ്.

 

 

 

 

11 December 2024

Latest News