Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ അടുത്ത വർഷത്തെ ദേശിയ ദിനത്തിന്റെ ഭാഗമായി എഴുന്നൂറോളം തടവുകാർക്ക് ശിക്ഷയിളവ് ലഭിക്കും

കുവൈത്ത്:കുവൈത്തിൽ അടുത്ത വർഷം എഴുനൂറോളം തടവുകാർക്ക് അമീരി കാരുണ്യപ്രകാരം ശിക്ഷയിളവ് ലഭിക്കും.ആഭ്യന്തര മന്ത്രാലയം ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സആബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വദേശികൾക്കും വിദേശികൾക്കും ഇളവിന് അർഹതയുണ്ടാകും.2020 ഫെബ്രുവരിയിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുക.തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡമാക്കിയാണ് ഇളവിന് അർഹരായ തടവുകാരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നത്.ആഭ്യന്തരമന്ത്രാലയം,നീതിന്യായ മന്ത്രാലയം,അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതി പട്ടിക തയാറാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.സ്വദേശികൾക്കും വിദേശികൾക്കും ഇളവ് ലഭിക്കും.തടവിൽ നിന്ന് മോചനം നൽകുകയോ ശിക്ഷ കാലാവധി പകുതിയായോ മൂന്നിൽ രണ്ടായോ കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്.ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ കഴിഞ്ഞ വർഷം മുതൽ മാറ്റം വരുത്തിയിരുന്നു.തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല.സ്വദേശികളും വിദേശികളും ഉൾപ്പെടെ എഴുന്നൂറു പേർ ഇക്കുറി ഇളവിന് അര്‍ഹരാകുമ്പോൾ പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാകുമിത്.2018ൽ 2280 പേർക്ക് അമീരി കാരുണ്യം ലഭിച്ചിരുന്നു.

 

 

 

 

 

20 April 2024

Latest News