Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളുടെ ആദ്യ സർവീസുകൾ ഈ മാസം ആരംഭിക്കും

ജിദ്ദ:കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെർമിനലിലേക്ക് വിമാനസർവീസുകൾ മാറ്റുന്ന നടപടി നടന്നുകൊണ്ടിരിക്കുകയാണ്.സൗദി എയർലൈൻസിന്റെ 35 ആഭ്യന്തര അന്താരാഷ്‌ട്ര സർവീസുകൾ നേരത്തെ തന്നെ പുതിയ ടെർമിനലിലേക്കു മാറ്റിയിരുന്നെങ്കിലും വിദേശ വിമാനകമ്പനികളുടെ സർവീസുകൾ ആരംഭിച്ചിരുന്നില്ല.വിദേശ വിമാനകമ്പനികളുടെ സർവീസുകൾ ഈ മാസം 18 മുതൽ പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.ഈ ഗണത്തിൽ ഇത്തിഹാദ് എയർവേഴ്‌സിന്റെ ജിദ്ദ-അബുദാബി സർവീസുകളാണ് ആദ്യമായി പുതിയ ടെർമിനൽ ഒന്നിൽ നിന്നും ആരംഭിക്കുക. ദിനേന 3 വീതം സർവീസുകളാണ് ജിദ്ദയിൽ നിന്നും അബുദാബിയിലേക്കും തിരിച്ചുമായി ഇത്തിഹാദ് എയർവേഴ്‌സ് ഇവിടെനിന്നും ഓപ്പറേറ്റ് ചെയ്യുക.പിന്നാലെ മറ്റു കമ്പനികളുടെ സർവീസുകളും ഘട്ടം ഘട്ടമായി പുതിയ ടെർമിനലിലേക്ക് മാറ്റും.8,10,000 സ്‌ക്വയർ മീറ്റർ ചുറ്റളവിൽ നിർമിച്ച പുതിയ ടെർമിനലിൽ 220 ചെക്ക് ഇൻ കൗണ്ടറുകളും 80 സെൽഫ് സർവീസ് മെഷീനുകളും ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്കായി 46 ഗേറ്റുകളും ഒരുക്കിയിട്ടുണ്ട്.വർഷത്തിൽ 3 കോടി യാത്രക്കാരെ ഉൾകൊള്ളാൻ പുതിയ ടെർമിനലിനാവുമെന്നാണ് സൗദി സിവിൽ ഏവിയേഷൻ അധികൃതർ നൽകുന്ന കണക്ക്.

 

 

 

 

 

'

 -

 

 

 

 

21 November 2024

Latest News