Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വ്യക്തികൾക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനത്തിന് അനുമതി

സൗദി അറേബ്യ:സൗദിയില്‍ വ്യകതികള്‍ക്ക് നേരിട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുമതി.സ്വദേശികളായ വ്യക്തികള്‍ക്കാണ് അനുമതി.സ്വന്തമായി വാഹനമുള്ള സ്വദേശികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധകളോടെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്.വ്യക്തികള്‍ക്ക് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനം ചെയ്യുന്നതിന് അനുവാദം നല്‍കുന്നതാണ് പുതിയ തീരുമാനം.മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു ഇതുവരെ രാജ്യത്ത് അനുവാദം ഉണ്ടായിരുന്നത്.കര്‍ശനമായ നിബന്ധകളോട് കൂടിയാണ് വ്യക്തികള്‍ക്ക് അനുവാദം നല്‍കുക.അപേക്ഷകന്‍ സ്വദേശിയായിരിക്കണം.

കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരിക്കുക,വാഹനം സ്വന്തം പേരില്‍ ആയിരിക്കുക,മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന എ.ടി.എസ് സംവിധാനം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കണം.ഡ്രൈവിംഗില്‍ ട്രാഫിക് വിഭാഗത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിച്ചായിരിക്കും അനുമതി നല്‍കുകയെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.അപേക്ഷ സ്വീകരിച്ച 90 ദിവസത്തിനകം പരിശോധിച്ച് നടപടി സ്വീകരിക്കും.തുടക്കത്തില്‍ ഒരു വര്‍ഷത്തെക്കായിരിക്കും അനുമതി നല്‍കുക.നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കി നല്‍കും.പുതിയ തീരുമാനം സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് രംഗത്തേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

 

 

 

 

 

 

 

 

29 March 2024

Latest News