Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

യുഎഇ:ന്ന് രാത്രി മുതല്‍ യു.എ.ഇയില്‍ പരക്കെ കനത്ത മഴക്ക് സാധ്യത.മിക്ക എമിറേറ്റുകളിലും നാളെ രാത്രി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.യു.എ.ഇയിലെ മുഴുവന്‍ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.ഇന്നലെ രാത്രി മുതല്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാണ്.ഇന്ന് രാത്രി മുതല്‍ നാളെ രാത്രി വരെ യു.എ.ഇയിലെ മിക്ക എമിറേറ്റുകളിളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കാറ്റില്‍ അന്തരീക്ഷത്തില്‍ പൊടിനിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും.പുറത്തിറങ്ങുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കി.റാസല്‍ഖൈമയിലെ ജബല്‍ ജൈസ്,ഷാര്‍ജയിലെ ഖൊര്‍ഫുക്കാന്‍,ഫുജൈറ തീരം എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു.ഉള്‍ക്കടല്‍ തീരത്ത് കനത്തമഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനാലാണ് തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.മറ്റ് മേഖലകളില്‍ യെല്ലോ അര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ഉയരും.കടല്‍ പ്രക്ഷുബ്ദമായിരിക്കും എന്നതിനാല്‍ തീരത്ത് പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്ത് അബുദാബിയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

21 November 2024

Latest News