Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ താപനിലയിൽ നേരിയ മാറ്റം

ദുബായ്:പെരുമഴയ്ക്കു പിന്നാലെ രാജ്യത്തു തണുപ്പുകാലമെത്തി.കമ്പിളി വസ്ത്രങ്ങൾ ധരിക്കേണ്ട സാഹചര്യമായില്ലെങ്കിലും രാത്രിയിലെ എസി ഉപയോഗം കുറഞ്ഞു.ടാപ്പ് വെള്ളത്തിനും ചൂടില്ല.അതേസമയം, ചിലയിടങ്ങളിൽ ഇന്നലെയും മഴയുണ്ടായി.റാസൽഖൈമയിലെ വാദി ഷഹാ,ജബൽ ജൈസ് മലനിരകൾ എന്നിവിടങ്ങളിലായിരുന്നു മഴ. ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ജബൽ ജൈസിലെ താപനില 8.5 ഡിഗ്രി സെൽഷ്യസ് ആയി.മൂടിക്കെട്ടിയ അന്തരീക്ഷമാണ്.റാസൽഖൈമയിലെയും ഫുജൈറയിലെയും പർവതമേഖലകളിൽ ശക്തമായ തണുത്തകാറ്റുമുണ്ട്. ഒമാനിലും തണുപ്പുകൂടി.ജബൽ അൽ ഇബ്രി വിലായത്തിലെ ജബൽ അൽ സറാത്,അൽ ദഹീറ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആയി.മരങ്ങളിലും വാഹനങ്ങളിലും വെള്ളം തണുത്തുറഞ്ഞു.ജബൽ അൽ അക്തർ എന്നിവിടങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനു താഴെയായി.

 

 

 

 

25 April 2024

Latest News