Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങി യുഎഇ

യുഎഇ:യു.എ.ഇക്ക് 2019 ബഹിരാകാശ കുതിപ്പിന്റെ വര്‍ഷമായിരുന്നു. സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ തയാറെടുക്കുന്ന രാജ്യം 2020നെ അടുത്ത 50 വര്‍ഷത്തേക്ക് തയാറെടുക്കാനുള്ള വര്‍ഷമായി പ്രഖ്യാപിച്ചു കഴിഞ്ഞു.2019ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രധാനസംഭവങ്ങളിൽ ചിലത്. 
സെപ്റ്റംബര്‍ 25ന് യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹെസ്സ അല്‍ മന്‍സൂരി ബഹിരാകാശത്തേക്ക് പറന്നു.എട്ട് ദിവസം ബഹിരാകാശ നിലയത്തില്‍ കഴിച്ചു കൂട്ടിയ ഹെസ്സ ഒക്ടോബര്‍ മൂന്നിന് ഭൂമിയില്‍ തിരിച്ചെത്തി.സഹിഷ്ണുത വര്‍ഷത്തില്‍ ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് അബുദാബിയില്‍ വന്‍വരവേല്‍പ്പ്.അബുദാബിയില്‍ അബ്രഹാമിക് ഹൗസ് എന്ന പേരില്‍ ക്രൈസ്തവ,മുസ്‍ലിം,ജൂത ആരധനാലയ സമുച്ചയത്തിന് പദ്ധതി.ചരിത്രത്തില്‍ ആദ്യമായി പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരില്‍ യു.എ.ഇ സ്ഥിരതാമസ വിസ നല്‍കാന്‍ ആരംഭിച്ചു.പ്രമുഖ മലയാളി വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോള്‍ഡന്‍ കാര്‍ഡിന് അര്‍ഹരായി.ജൂണ്‍ 6ന് മസ്കത്തില്‍ നിന്ന് ദുബായിലേക്ക് വന്ന ഒമാന്‍ മുവസലാത്തിന്റെ യാത്രാ ബസ് റാശിദിയ മെട്രോക്ക് സമീപം ഓവര്‍ ഹെഡ് ബാരിക്കേഡില്‍ ഇടിച്ച് ഏഴ് മലയാളികളടക്കം 17 പേര്‍ മരിച്ചു. മരിച്ചവര്‍ ഈദുല്‍ഫിത്വര്‍ അവധിക്ക് ഒമാനില്‍ പോയി മടങ്ങിയവര്‍. കേസില്‍ ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷത്തെ തടവ്.യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ സായിദ് സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി.അബുദാബിയില്‍ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് തുടക്കമായി.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ദുബായില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത കൂറ്റന്‍ സമ്മേളനം.നിക്ഷേപം തേടി മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇലെത്തി.ആഗസ്റ്റില്‍ ബി.ഡി.ജെ.സ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വണ്ടി ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായി. കേസില്‍ പിന്നീട് ക്രിമിനല്‍ നടപടി ഒഴിവാക്കിയ അജ്മാന്‍ കോടതി നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി.ദുബായ് ഗ്ലോബല്‍ വില്ലേജില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ദുല്‍ഖര്‍ സല്‍മാനൊപ്പം മീഡിയവണ്‍ പ്രവാസോല്‍സവം സംഘടിപ്പിച്ചു.പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.

 

 

 

 

 

19 March 2024

Latest News