Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ ചെറുകിട മേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം വരുന്നതായി റിപ്പോർട്ട്

സൗദി അറേബ്യ:സൗദിയിലെ ചെറുകിട മേഖലാ സ്ഥാപനങ്ങളില്‍ നാലില്‍ മൂന്നും സ്വദേശിവല്‍ക്കരണ തോത് പാലിച്ചു വരുന്നതായി റിപ്പോര്‍ട്ട്.നിതാഖാത്ത് വ്യവസ്ഥയില്‍ ചെറുകിട സ്ഥാപനങ്ങളിലെ 76 ശതമാനവും പച്ച ഗണത്തിലുള്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊണ്ണൂറ്റി ഏഴ് ശതമാനം സ്ഥാപനങ്ങളും ചെറുകിട വഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളില്‍ 76.5 ശതമാനം സ്ഥാപനങ്ങള്‍ നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച ഗണത്തിലുള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇത്തരം സ്ഥാപനങ്ങളില്‍ സ്വദേശി ജീവനക്കാരുടെ അനുപാതം കൃത്യമായി പാലിച്ചു വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.രാജ്യത്തെ മൊത്തം സ്വകാര്യ സ്ഥാപനങ്ങളില്‍ 97.6 ശതമാനം സ്ഥാപനങ്ങളും ചെറുകിട വിഭാഗത്തിലാണുള്‍പ്പെടുന്നത്.പതിനാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഒരുന്നൂറ്റി എഴുപത്തിയെട്ട് സ്ഥാപനങ്ങളാണ് ചെറുകിട വിഭാഗത്തിലുള്ളത്.ഇവയില്‍ 76.5 ശതമാനം പച്ചയിലും,3.4 ശതമാനം പ്ലാറ്റിനത്തിലും,19.1 ശതമാനം ചുവപ്പിലും,0.9 ശതമാനം മഞ്ഞയിലുമാണ് നിലവിലുളളത്.ഇടത്തരം സ്ഥാപനങ്ങളില്‍ 74.5 ശതമാനം പച്ചയിലും,21 ശതമാനം പ്ലാറ്റിനത്തിലും,2 ശതമാനം ചുവപ്പിലും,2.1 ശതമാനം മ്ഞ്ഞയിലുമാണ്.വന്‍കിട സ്ഥാപനങ്ങളില്‍ 73.7 ശതമാനം പച്ചയിലും,24.9 ശതമാനം പ്ലാറ്റിനത്തിലും,0.3 ശതമാനം ചുവപ്പിലും,1.1 ശതമാനം മഞ്ഞയിലും ഉള്‍പ്പെട്ടതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

26 April 2024

Latest News