Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജിദ്ദയിൽ കേരളോത്സവം നാളെ മുതൽ ആരംഭിക്കും

ജിദ്ദ:ന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നാളെ കേരളോത്സവം അരങ്ങേറും.കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍,ഫോട്ടോ പ്രദര്‍ശനം,ഭക്ഷ്യമേള തുടങ്ങിയവയും കേരളോസവത്തിന്റെ ഭാഗമായി നടക്കും.ഇന്ത്യൻ കോൺസുലേറ്റും സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കും ജിദ്ദയിലെ മലയാളി സമൂഹവും ഒന്നിച്ചണിചേർന്നുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.വൈകുന്നേരം 3 മുതൽ രാത്രി 11.30 വരെ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര,വിവിധ കലാ പ്രകടനങ്ങൾ എന്നിവ അരങ്ങേറും.കേരളത്തിന്റെ വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ,ഫോട്ടോ പ്രദർശനം,ഭക്ഷ്യമേള എന്നിവയും കേരളോൽസവത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.എല്ലാ കേരളീയരെയും പരിപാടിയിലേക്ക് മലയാളത്തിൽ ക്ഷണിച്ചുകൊണ്ടുള്ള മണിപ്പൂരി സ്വദേശിയായ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെ വീഡിയോ ക്ലിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്.ജിദ്ദയിലെ വിവിധ സംഘടനകൾക്ക് കീഴിലാണ് സാംസ്കാരിക പരിപാടികൾ ഒരുക്കിയിരിക്കുന്നത്.മലയാളികൾക്കൊപ്പം മറ്റു സംസ്ഥാനക്കാർ, സ്വദേശികൾ തുടങ്ങി വൻജനാവലി പരിപാടി വീക്ഷിക്കാനെത്തുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകർ.

 

 

 

 

 

 

28 January 2025

Latest News