Sun , Mar 29 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

2019 ഖത്തറിന് നേട്ടങ്ങളുടെയും പ്രതീക്ഷകളുടെയും വർഷം

ഖത്തർ:രാഷ്ട്രീയ കായിക രംഗങ്ങളില്‍ ആഗോളാടിസ്ഥാനത്തിലും മേഖലയിലും തങ്ങളുടെ സാന്നിധ്യവും കരുത്തും ഊട്ടിയുറപ്പിക്കാന്‍ ഖത്തറിനായി.ദോഹ മെട്രോ യാത്ര തുടങ്ങിയതോടെ ഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് രാജ്യം സ്വന്തമാക്കിയത്.മൂന്ന് വലിയ കായിക മാമാങ്കങ്ങള്‍ക്ക് വേദിയൊരുക്കണമെന്നുള്ളതിനാല്‍ തന്നെ 2019 ഖത്തറിന് വലിയ വെല്ലുവിളിയുടെ വര്‍ഷമായിരുന്നു.ഒരുക്കങ്ങളുടെ മുന്നോടിയെന്നോണം കൂടിയാണ് ദോഹ മെട്രോ തുറന്നുകൊടുത്തത്. രാജ്യത്തിന്‍റെ ഗതാഗത രംഗത്ത് വിപ്ലവകരമായ പുരോഗതിയാണ് മെട്രോ റെയില്‍ തുറന്നിട്ടത്.ഉദ്ഘാടനം നടന്ന മെയ് മാസം റെഡ് ലൈന്‍ മാത്രമാണ് ഓടിത്തുടങ്ങിയതെങ്കിലും നവംബറോടെ മുഴുവന്‍ ലൈനുകളും പ്രവര്‍ത്തനക്ഷമമായി.പിന്നാലെ ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പെത്തി.ഒളിമ്പിക്സ് കഴിഞ്ഞാൽ ട്രാക്ക് ആൻഡ് ഫീൽഡിലെ ഏറ്റവും വലിയ ചാംപ്യൻഷിപ്പായ ലോക അത്‍ലറ്റിക് മീറ്റിനു ചരിത്രത്തിലാദ്യമായാണ് ദോഹയും അറേബ്യൻ മേഖലയും വേദിയായത്.കായിക ലോകം ദോഹയിലേക്ക് കണ്ണും നട്ടിരുന്ന പത്തു ദിനരാത്രങ്ങൾ.ലോകത്തെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരനായി അമേരിക്കയുടെ ക്രിസ്റ്റിയൻ കോൾമാനും ഓട്ടക്കാരിയായി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസിയറും തെരഞ്ഞെടുക്കപ്പെട്ടു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കായിക പ്രേമികൾ ദോഹയിലേക്ക് ഒഴുകിയെത്തി.ചാമ്പ്യൻ പട്ടം അമേരിക്ക തന്നെ നിലനിർത്തിയപ്പോൾ അറേബ്യൻ മേഖലക്ക് ഖത്തറും ബഹ്‌റൈനും മികച്ച നേട്ടങ്ങൾ സമ്മാനിച്ചു.ഇതിന് പിന്നാലെയാണ് ഇരുപതിനാലാമതു അറേബ്യൻ ഗൾഫ് കപ്പിനെ വരവേൽക്കാനായി ദോഹ ഒരുങ്ങിയത്.ഉപരോധം നിലനിൽക്കുന്നതിനാൽ സൗദി, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കിക്ക് ഓഫിന് ദിവസങ്ങൾ മാത്രം മുമ്പേ ചിത്രം മാറി.മൂന്ന് ഉപരോധ രാജ്യങ്ങളും ദോഹയിലേക്ക് ടീമുകളെ അയക്കുമെന്ന് പ്രഖ്യാപിച്ചു.ഇതിൽ സൗദി ടീം റിയാദിൽ നിന്നും ദോഹയിലേക്ക് നേരിട്ട് വിമാനം വഴിയെത്തിയതും ശ്രദ്ധേയമായി.വീറുറ്റ പോരാട്ടങ്ങൾക്കൊടുക്കം ബഹ്‌റൈൻ കന്നി ഗൾഫ് കപ്പിൽ മുത്തമിട്ടു. ഖത്തറിനെ മലർത്തിയടിച്ചെത്തിയ സൗദിയെയാണ് ഫൈനലിൽ ബഹ്‌റൈൻ തോൽപിപ്പിച്ചത്.പിന്നാലെ റിയാദിൽ നടന്ന ജി.സി.സി കൌൺസിൽ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുത്തു.ഉപരോധം തീർക്കുന്നതുമായി ബന്ധപ്പെട്ടു അനവധി രഹസ്യ കൂടിക്കാഴ്ചകൾ ഖത്തറിനും സൗദിക്കുമിടയിൽ കഴിഞ്ഞെന്ന യൂറോപ്യൻ മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾ ഖത്തർ വിദേശ കാര്യ മന്ത്രി തന്നേ സമ്മതിച്ചതും പുതിയ പ്രതീക്ഷകൾ സമ്മാനിച്ചു.പിന്നാലെ ഫിഫ ക്ലബ്‌ ലോകകപ്പിനും ദോഹ വേദിയായി.ഓരോ വന്‍കരകളിലെയും ചാമ്പ്യൻ ക്ലബ്ബുകൾക്കൊപ്പം ഇംഗ്ളീഷ് കരുത്തരായ ലിവര്‍പൂളും ദോഹയിൽ പന്ത് തട്ടാനെത്തി. വലിയ പോരാട്ടങ്ങൾക്കൊടുവിൽ മുഹമ്മദ്‌ സലാഹിന്റെയും യുർഗൻ ക്ലോപ്പിന്റെയും ലിവർപൂൾ തന്നെ ക്ലബ്‌ ലോകകപ്പിൽ മുത്തമിട്ടു. ടൂര്‍ണമെന്റിനായി ഖത്തർ ഒരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും പരക്കെ പ്രശംസിക്കപ്പെട്ടു.ഇതിനിടയിലും 2022 ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ തന്നെ മുന്നോട്ടു പോകുന്നു.ആകെ എട്ട് സ്റ്റേഡിയങ്ങളില്‍ ഭൂരിഭാഗവും 2020 ഓടെ പൂര്‍ത്തിയാക്കാനാകുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.സ്വദേശികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരു പോലെ കാഴ്ച്ചയുടെ വസന്തം തീര്‍ത്ത് ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടതും ബാങ്കിങ് മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ബര്‍വ, ഐബിക്യൂ ബാങ്കുകളുടെ ലയനവും 2019ലായിരുന്നു.അടുത്ത ക്ലബ്‌ ലോകകപ്പും ദോഹയിൽ തന്നെയാണ് നടക്കുന്നത് എന്നതിനാൽ 2020നെയും ഖത്തർ വലിയ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്.

 

 

 

 

 

 

29 March 2020

Latest News