Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ ദമാന്‍ കമ്പനിയുടെ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി:കുവൈത്തില്‍ വിദേശികളുടെ ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മാറ്റുന്നതിന്റെ ഭാഗമായി രൂപീകരിച്ച ദമാന്‍ കമ്പനിയുടെ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹവല്ലി ഗവര്‍ണ്ണറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കമ്പനിയുടെ കീഴില്‍ രാജ്യത്തെ ആറു ഗവര്‍ണ്ണറേറ്റുകളിലുമായി ആരംഭിക്കുന്ന ആശുപത്രികളില്‍ ആദ്യത്തേതാണു ഇന്ന് ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ വികസനത്തിന്റെയും ജനസംഖ്യാപരമായ വിപുലീകരണത്തിന്റെയും ആവശ്യകതകള്‍ നിറവേറ്റുന്ന പദ്ധതി പ്രകാരം സമഗ്ര ആരോഗ്യ പരിരക്ഷ നല്‍കുന്ന ആദ്യ സംരംഭമാണു ഇതെന്ന് കമ്പനിയുടെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍-കിനായ് വ്യക്തമാക്കി.രോഗനിര്‍ണയത്തിനായി റേഡിയോളജി,സോണാര്‍, ലബോറട്ടറി സേവനങ്ങളും കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ദന്തരോഗ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഹവല്ലിയിലെ മുത്തന്ന സ്ട്രീറ്റിനു സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.

 

 

19 April 2024

Latest News