Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടിയായി

കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ലോക്കഡോൺ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുക്കിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ ഉള്ള പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചു . ഇതിന്റെ മുന്നോടിയായി വിവിധ രാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാരയുടെ വിവര ശേഖരണം തുടങ്ങി. ഇന്ത്യൻ എംബസി മുഖേന ഇതിനുള്ള പ്രാരംഭ നടപടികൾ ദ്രുതഗതിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ നിന്ന് വിദേശത്തേക്ക് എത്തിയവരിൽ വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരെയൂം , ഏറ്റവും അടിയന്തിരമായി വൈദ്യസഹായം വേണ്ടവർ ,കുട്ടികൾ, മുതിർന്ന പൗരന്മാർ , വാർധക്യസഹജമായ പ്രശ്നങ്ങൾ ഉള്ളവർ ,ഗർഭിണികൾ എന്നിവർക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക . ഗൾഫ് ,യൂറോപ്പ് രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് ഇന്ത്യൻ വാമനങ്ങളും തങ്ങളുടെ സർവീസുകൾ നടത്തി പൗരന്മാരെ നാട്ടിൽ എത്തിക്കും . സംസ്ഥാന ഗവണ്മെന്റുകളുമായി കേന്ദ്രഗവൺമെന്റ് ആവശ്യമായ മുൻകരുതൽ എടുക്കുവാൻ ഉള്ള നിർദ്ദേശം നൽകുകയും ഇതിന്റെ നടപടികൾ നിരീക്ഷിക്കുകയുമാണ് . വിദേശത്തു നിന്നു വരുന്നവക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇരു സർക്കാരുകളും ഒന്നിച്ചു പ്രവർത്തിച്ചു ക്ഷേമം ഉറപ്പുവരുത്തുന്നതാണ് .

14 October 2024

Latest News