Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഓണസദ്യയിലൂടെ സീറോമലബാർ സോസൈറ്റി അംഗങ്ങളുടെ കൈപ്പുണ്യത്തിന്റെ മികവ് അറിഞ്ഞ് ആയിരങ്ങൾ.

Repoter: ജോമോൻ കുരിശിങ്കൽ

സ്വാദിഷ്ടമായ വിഭവങ്ങളുടെ വേറിട്ട ഒരു വസന്തമായിരുന്നു സീറോമലബാർ സോസൈറ്റിയുടെ മഹാ ഓണസദ്യ. സാധ്യമായ വിഭവങ്ങളുടെ അസാധ്യമായ രുചിക്കൂട്ടുകൾ ആയിരുന്നു, സിറോ മലബാർ സോസൈറ്റി യുടെ ഓണസദ്യക്ക് ഏറെ മികവേകിയത്. 1800 ഓളം പേർ രുചിച്ചു നോക്കിയ ഈ ഓണംമഹാസദ്യ, സീറോമലബാർ സോസൈറ്റിയുടെ അങ്കണത്തിൽ സൊസൈറ്റി അംഗങ്ങൾ തന്നെ കൂട്ടമായി പ്രയത്നിച്ച് ഒരുക്കിയ വിഭവങ്ങളായിരുന്നു,. ഇന്ത്യൻ ക്ലബ്ബിൽ നടന്ന ഓണസദ്യക്ക് വിളമ്പിയ പൈനാപ്പിൾ പച്ചടിയും, അവിയലും, സാമ്പാറും അമ്പലപ്പുഴ പാൽപ്പായസവും എല്ലാം കൈപ്പുണ്യത്തിന്റെ മഹാരുചിതേടുകയായിരുന്നുഇന്നലെ.!!!

ബഹറിൻ ഫിനാൻസ് ജനറൽ മാനേജർ പാൻസിലി വർക്കി ഉദ്ഘാടനം ചെയ്തു . ഓണസദ്യ കഴിച്ചുകൊണ്ട്,ഇത് രുചിക്കൂട്ടുകളുടെ ഉത്സവമാണ് ,!! എന്ന്, കേരള സമാജം പ്രസിഡണ്ട് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

ഈ മഹാ ഓണസദ്യ കഴിക്കാൻ വന്ന ഓരോരുത്തരും നാട്ടിലെ വൃദ്ധസദനങ്ങളിലെ വൃദ്ധരായ മാതാപിതാക്കളുടെ നിഷ്കളങ്ക ചിരിക്ക്വഴിമരുന്നിട്ടവരാണെന്നും, നമുക്കെല്ലാവർക്കും അതിൻറെ പുണ്യം കിട്ടുമെന്നും, സിറോ മലബാർ സോസൈറ്റി ഈവർഷം വൃദ്ധസദനങ്ങളിൽ ഒരുക്കിയ ഓണസദ്യയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ചടങ്ങിൽ കേരള സമാജം പ്രസിഡണ്ട് ശ്രീ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. എം. പി. രഘു, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. സ്റ്റാലിൻ ജോസഫ് ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ. സാനിപോൾ, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ പോൾ ഉറുവത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജെയിംസ് മാത്യു സ്വാഗതവും, മഹാ സദ്യ കൺവീനർ ശ്രീ. റോയി ജോസഫ് നന്ദിയും പറഞ്ഞു.

18 April 2024