Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ നിന്ന് വിദേശികൾ അയയ്ക്കുന്ന പണത്തിന് നികുതി എന്ന നിർദ്ദേശം തള്ളി

കുവൈറ്റ് സിറ്റി:വിദേശികൾ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് അഞ്ചുശതമാനം നികുതി ഏർപ്പെടുത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റ് നിയമനിർമാണ ഉന്നതസമിതി തള്ളിക്കളഞ്ഞു.മാത്രമല്ല ഇത് തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് കുവൈത്ത് ധനമന്ത്രാലയവും കുവൈത്ത് സെൻട്രൽ ബാങ്കും നിലപാട് കൈക്കൊണ്ടതോടെയാണ് നിർദേശം തള്ളിയത്.വിദേശികൾ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.2019 ആദ്യപകുതിയിൽ കുവൈത്തിൽനിന്ന് വിദേശികൾ നാട്ടിലേക്കയച്ചത് 210 കോടി കുവൈത്ത് ദിനാർ(ഏതാണ്ട് അമ്പതിനായിരം കോടി രൂപ) ആണ്.പാർലമെന്റിലെ ഏക വനിതാ അംഗവും ധനകാര്യസമിതി അധ്യക്ഷയുമായ സഫാ അൽ ഹാഷിം ആണ് വിദേശികളിൽനിന്ന് നികുതി പിരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്.നികുതി ഏർപ്പെടുത്താനുള്ള നിർദേശം പാർലമെന്റ് സമിതി അംഗീകരിച്ചതാണെന്നും സമിതിയുടെ ശുപാർശ പാർലമെന്റ് പാസ്സാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

 

 

 

 

26 April 2024

Latest News