Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിക്ക് ആദ്യ ടോൾ ഗേറ്റ്

അബുദാബി: ടോൾ ഈടാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ ആദ്യ ടോൾഗേറ്റ് മഖ്ത പാലത്തിനു മുന്നിൽ സ്ഥാപിച്ചു.ഒക്ടോബർ 15 മുതലാണ് ടോൾ ഈടാക്കുക.ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു.

തിരക്കുള്ള സമയങ്ങളിൽ ടോൾ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനത്തിനു 4 ദിർഹവും തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും 2  ദിർഹവും ആയിരിക്കും ഈടാക്കുക.ഒരു ദിവസമീടാക്കുന്ന പരമാവധി തുക 16 ദിർഹം ആയിരിക്കും.ടോൾ ഈടാക്കുന്നതിനായി,അബുദാബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 30 നു ആരംഭിക്കും.

22 October 2024

Latest News