Tue , Mar 31 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ(ഐമാക് ബഹ്‌റൈൻ ) സമ്മർ ക്ലാസ്സുകൾ ജൂലൈ ഒന്നുമുതൽ

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ ൻറെ Gufool, Bukuwara, East Riffa എന്നിവിടങ്ങളിലുള്ള 3 സെൻററുകളിൽ സമ്മർ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് വാർത്ത കുറിപ്പിൽ അറിയിച്ചു. ജൂലൈ മാസം ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വരെ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12വരെ യാണ് സമയം സമ്മർ ക്ലാസുകൾ നടത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫഷണൽ അധ്യാപകരാൽ നയിക്കപ്പെടുന്ന ഈ സമ്മർ ക്ലാസുകളിൽ സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിംഗ്, കീബോർഡ്, യോഗ എന്നിവയിൽ പരിശീലനം ലഭിക്കുന്നതാണ്. കൂടാതെ ബോളി ഫിറ്റ്നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പിക്നിക് എന്നിവയും ഗ്രാൻഡ് ഫിനാലെയിൽ മുഴുവൻ കുട്ടികളുടെയും അവതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര അറിയിച്ചു.
സര്ഗാത്മ കലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി തുടർ പരിശീലനത്തിന് ഐമാക് ന്റെ കേന്ദ്രങ്ങളിൽ തന്നെ പഠനം തുടരുവാനും സാധിക്കുന്നതാണ്
പോയ വർഷങ്ങളിൽ നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ കോഴ്‌സുകളിലേക്ക് ചേക്കേറുകയുണ്ടായിട്ടുണ്ട് . കേരളത്തിലെയും ഇന്ത്യയിലെയും വിവിധ ഇൻസ്റ്റിട്യൂട്ട് കളിൽ പ്രവർത്തിച്ച അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത് .

പരിമിതമായ സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടുക, bukuwara 38096845/35190043, Bukuwara: 38094806/34013351, East Riffa: 66601043/39011324

31 March 2020

Latest News