പവിഴ ദ്വീപിലെ മൂന്നാമത് ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം
Repoter: Jomon Kurisingal
ഇന്റർആഡ്‌സ് ഇന്റർനാഷണലും, ശ്രീ അയ്യപ്പ സേവാ സംഘം ബഹറിനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളത്തിന്റെ പ്രാചീനകലാരൂപമായ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ഈ വരുന്ന വെള്ളിയാഴ്ച ഡിസംബർ 27 ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടത്തുന്നു.മതസൗഹാർദ്ധത്തിന്റെ ഉത്തമോദാഹരണമായ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കേരളത്തിൽ നിന്നും എത്തുന്ന ശ്രീ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ(ചെയർമാൻ,കേരള സംസ്ഥാന വഖ്ഫ് ബോർഡ്). ഫാദർ സാം ജോർജ് (ബഹറിൻ സെന്റ് പോൾ മാർത്തോമാ ചർച് വികാരി ) ശാസ്ത്രി ശ്രീ വിജയ് കുമാർ മുഖ്യ ( ശ്രീ കൃഷ്ണ ക്ഷേത്രം -ബഹറിൻ) എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ തിരിതെളിയുന്നു.ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണപിള്ള,ശ്രീമതി ഫാത്തിമ അൽ മൻസൂരി,കേരള കാത്തലിക് അസോസിയേഷൻ ബഹറിൻ പ്രസിഡന്റ് ശ്രീ സേവി മാത്യു ,ശ്രീ ജലീൽ (പ്രസിഡന്റ് കേരള മുസ്ലിം കൾചറൽ സെന്റർ KMCC )തുടങ്ങി ബഹറിനിലെ സാംസ്കാരിക സാമൂഹിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കുന്നു.ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ,ബഹറിൻഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള വിദ്യാധനസഹായം *വിദ്യാജ്യോതി ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ ഏറ്റുവാങ്ങുന്നു. ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ തത്ത്വമസി പുരസ്‌ക്കാരവും വേദിയിൽ നൽകുന്നു.രാവിലെ 9 മണിക്ക് ഭജൻസ്, 12 മണിയ്ക്ക് അയ്യപ്പകഞ്ഞി . 1.30 നു വിശിഷ്ടാഥിതികളുടെ സാന്നിധ്യത്തിൽ മതസൗഹാർധ സദസ്, തുടർന്ന് കലാമണ്ഡലം ജിദ്യ ജയൻ നൃത്താവിഷ്കാരം ചെയ്ത നാൽപതിലേറെ കുട്ടികൾ പങ്കെടുക്കുന്ന സ്വാമി അയ്യപ്പൻ നൃത്തശിൽപം അരങ്ങേറുന്നു. 3.30 ന് സോപാനം വാദ്യകലാസംഘം അവതരിപ്പിക്കുന്ന പഞ്ചാരിമേളം .നാട്ടിൽനിന്നും എത്തുന്ന പതിനൊന്നു പേരടങ്ങുന്ന തൃശൂർ മുണ്ടത്തിക്കോട് ശ്രീ അനിയൻ നായർ വിളക്ക് സംഘത്തിന്റെ ഉടുക്കുപാട്ടിന്റെ ശീലോടെ ശ്രീ അയ്യപ്പൻ വിളക്ക് ആരംഭം .രാത്രി 10.30 ന് വിളക്കിന്റെ സമാപനം.അന്നദാനം ഉണ്ടായിരിക്കുന്നതാണ്. പ്രകൃതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത തലമുറകൾക്ക് പകർന്നു നൽകുവാൻ ഉച്ചയ്ക് കഞ്ഞിയും രാത്രിയിൽ അന്നദാനവും പാള പാത്രത്തിൽ ആണ് ആദ്യ വിളക് തൊട്ടെ ശ്രീ അയ്യപ്പ സേവാ സംഘം നൽകുന്നത്.പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കി പ്രകൃതി സംരക്ഷണം എന്ന അവബോധം നൽകുക എന്നതാണ് ഇതിലൂടെ ശ്രീ അയ്യപ്പ സേവാ സംഘം ഉദേശിക്കുന്നത്.
വാർത്താസമ്മേളനത്തിൽശ്രീ അയ്യപ്പൻ വിളക്ക് സംഘാടക സമിതി അംഗങ്ങളായ അഡ്വ.പോൾ സെബാസ്റ്റ്യൻ,ശ്രീ സലാം മബാട്ടുമൂല,ശ്രീ ശശി കുമാർ, ശ്രീ വിനോയ്,ശ്രീ സുധീഷ് വേളത്ത് , എന്നിവരും ശ്രീ അയ്യപ്പ സേവാ സംഘം കുടുംബാംഗങ്ങളും പങ്കെടുത്തു.എല്ലാ സ്നേഹമനസുകളെയും ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.ബഹറിൻ ഭരണകൂടത്തിന് ശ്രീ അയ്യപ്പ സേവാ സംഘം അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി.
22 November 2024