Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സോപാനം പഞ്ചവാദ്യകളരി ആരംഭിക്കുന്നു

Repoter: ജോമോൻ കുരിശിങ്കൽ

സോപാനം "പഞ്ചവാദ്യകളരി" ആരംഭിക്കുന്നു.
---------------------------------------------------------------------------
ബഹറിൻ സോപാനം വാദ്യകലാസംഘം "പഞ്ചവാദ്യകളരി" സംഘടിപ്പിക്കുന്നു. "വാദ്യസംഗമം 2019" ന്റെ വേദിയിൽ അരങ്ങേറുക എന്ന ലക്ഷ്യത്തോടെ 3 മാസം നീണ്ടുനിൽക്കുന്ന പഠന പദ്ധതിയാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ആഗസ്റ്റ്‌ മാസം മുതൽ മദ്ദളം, തിമില, കൊമ്പ്‌, ഇടയ്ക്ക, ഇലത്താളം എന്നിവയിൽ നാട്ടിൽ നിന്നുമെത്തുന്ന അതിവിദഗ്ധരായ ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങും. പഠനം പൂർത്തിയാക്കുന്നവർക്ക്‌ സോപാനം പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി  ഇന്ത്യക്ക്‌ പുറത്തു നടക്കുന്ന ഏറ്റവും വലിയ മേളകലാപ്രകടനമായ "വാദ്യസംഗമം 2019" ന്റെ വേദിയിൽ വെച്ച്‌  പഞ്ചവാദ്യം അരങ്ങേറുവാനും അവസരമുണ്ട്‌. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം തുടങ്ങിയവർ വാദ്യസംഗമത്തിൽ പങ്കെടുക്കും. 
പഞ്ചവാദ്യം ക്ലാസുകൾ സംബന്ധമായ അന്വേഷണങ്ങൾക്ക്‌ വിളിക്കുക -
 66372072, 33935381 , 36388919

2 December 2023

Latest News