Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് 2019-21 കാലയളവിലെ കമ്മിറ്റിയുടെ സ്ഥാനാരോഹണച്ചടങ്ങും വിഷു ഈസ്റ്റർ ആഘോഷങ്ങളും പ്രശസ്ത സിനിമാ-നാടക പ്രവർത്തക ശ്രീമതി സജിത മഠത്തിൽ ഉത്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് 2019-21 കാലയളവിലെ കമ്മിറ്റിയുടെ സ്ഥാനാരോഹണച്ചടങ്ങും വിഷു ഈസ്റ്റർ ആഘോഷങ്ങളും പ്രശസ്ത സിനിമാ-നാടക പ്രവർത്തക ശ്രീമതി സജിത മഠത്തിൽ ഉത്ഘാടനം ചെയ്തു.


ബാൻ സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള വിശിഷ്ടാതിഥിയായിരുന്നു.ഫ്രറ്റേണിറ്റി പ്രസിഡന്റ് ശ്രീ. പി.വി. രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. പത്മകുമാർ മേനോൻ സ്വാഗതം പറഞ്ഞു. പേട്രൺ ശ്രീ. മാണിക്ക മേനോൻ, ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, കോർ കമ്മിറ്റി ചെയർമാൻ ശ്രീ. ജയശങ്കർ, വനിതാ വിങ് പ്രസിഡന്റ് ഡോ. രമ്യ എന്നിവർ സംസാരിച്ചു. എന്റർടെയ്ൻമെന്റ് സെക്രട്ടറി ശ്രീ. ബിജു ജോസഫ് നന്ദി രേഖപ്പെടുത്തി.


സോപാനം വാദ്യകലാവേദിയുടെ മേളത്തിൽ തുടങ്ങിയ കലാപരിപാടികൾ, അംഗങ്ങളുടെ ഗാനം, നൃത്തം എന്നിവ നടന്നു.
ബഹ്റൈനിലെ പ്രശസ്ത ഗായകൻ ശ്രീ. അജിത് കുമാർ ചിട്ടപ്പെടുത്തി, പാടിയ ആൽബത്തിന്റെ റിലീസും നടന്നു.

17 February 2020

Latest News