Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

ഷാർജ എഫ്.ഡി.ഐയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തു

ഷാർജ:ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ ഫോറത്തിന്റെ അഞ്ചാംപതിപ്പ് ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.ആഗോള സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യു.എ.ഇ സമ്പദ്ഘടന കൈവരിച്ച വളർച്ചയിലേക്ക് വെളിച്ചം വീശിയാണ് വിദേശ നിക്ഷേപത്തിന്റെ ഭാവിസാധ്യതകൾ എന്ന പ്രമേയത്തിലൊരുക്കിയ ഷാർജ വിദേശ നിക്ഷേപ ഫോറത്തിന്‌ ഷാർജ ജവാഹിർ കൺവെൻഷൻ സെന്ററിൽ തുടക്കം കുറിച്ചത്.യു.എ.ഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണം നടത്തി.വൈവിധ്യമാർന്ന വിദേശ നിക്ഷേപനിയമങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ആഗോളതലത്തിലെ പ്രതികൂല കാലാവസ്ഥയിലും യു.എ.ഇ പുലർത്തിയ സ്ഥിരതയിൽ ഈ വൈവിധ്യത്തിനും സാമ്പത്തിക നയങ്ങൾക്കും നിർണായക പങ്കുണ്ടെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.വിദേശനിക്ഷേപ കാര്യക്ഷമതയുടെ കാര്യത്തിൽ ഏഷ്യൻതലത്തിൽ രണ്ടാമതും ലോകത്ത് ഇരുപത്തിയേഴാം സ്ഥാനത്തുമാണ് യു.എ.ഇ.കാർഷികം,സാങ്കേതികം,ഊർജം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിയായി 122-ൽ അധികം വിദേശ നിക്ഷേപം ആകർഷിക്കാനായി.പുതിയ റെസിഡൻസിനിയമവും ഗോൾഡൻ കാർഡ് സംവിധാനവുമെല്ലാം വിദേശ നിക്ഷേപത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.ഷുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ,ഗൂഗിൾ എഎക്സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറും എഴുത്തുകാരനുമായ മോ ഗൗതത്ത് എന്നിവർ സംബന്ധിച്ചു.

 

 

 

 

 

 

 

22 September 2020