Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജികെപിഎ കുവൈത്ത് ചാപ്റ്ററിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു വാർഷിക പൊതുയോഗം മെയ് 3 നു

Repoter: Mubarack Kambrath

ഗോളതലത്തിൽ പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ   കുവൈറ്റ് ചാപ്റ്ററിന്റെ 2019-20 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. അബ്ബാസിയ  പോപ്പിൻസ് ഹാളിൽ ഏപ്രിൽ 11നു  വ്യാഴാഴ്ച നടന്ന ഏരിയ  പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രേംസൻ  കായംകുളം അധ്യക്ഷനായിരുന്നു. ശ്രീകുമാർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ ലെനീഷ് വാർഷിക കണക്കുകളും അവതരിപ്പിച്ച ശേഷം  ശ്രീ റെജി  ചിറയത്ത് പ്രസീഡിങ് ഓഫീസർ ആയി പുതിയ ഭരണസമിതിക്കായുള്ള  തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

2019-20 വർഷത്തേക്കു പ്രേംസൻ കായംകുളം (പ്രസിഡന്റ്), എം കെ പ്രസന്നൻ (ജനറൽ സെക്രെട്ടറി), ലെനീഷ് കെ വി (ട്രഷറർ), സെബാസ്റ്റ്യൻ വതുകാടൻ (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉദയഭാനു, അല്ലി ജാൻ (ജോയിന്റ്  സെക്രട്ടറിമാർ), ബിനു യോഹന്നാൻ (ജോയിന്റ് ട്രഷറർ), അമ്പിളി നാരായണൻ (വനിതാ ചെയർപേഴ്‌സൺ), അംബിക മുകുന്ദൻ (വനിതാ സെക്രട്ടറി) എന്നിങ്ങനെ ഒൻപത് അംഗ കമ്മറ്റി നിലവിൽ വന്നു. 

 

ഏരിയകളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്ഥാപക കോർ അഡ്മിനാരായ രവി പാങ്ങോട് , മുബാറക്ക് കാമ്പ്രത്ത് , റെജി ചിറയത്ത് എന്നിവരും ഏരിയ  ഭാരവാഹികൾ ആയ വനജാ  രാജൻ (ഹവല്ലി ഏരിയ  കൺവീനർ), പ്രമോദ് കുറുപ്പ് (സാൽമിയ ഏരിയ കൺവീനർ), മനോജ് കോന്നി (മംഗഫ് ഏരിയ കൺവീനർ), ഗീവർഹീസ് (ഫർവാനിയ ഏരിയ കൺവീനർ), പ്രവീൺ (അബ്ബാസിയ ഏരിയ കൺവീനർ), സലിം കൊടുവള്ളി (മഹ്ബൂള ഏരിയ കൺവീനർ) എന്നിവരും ഏരിയയിലെ വിവിധ ഭാരവാഹികളും പങ്കെടുത്തു.

 

മെയ് മൂന്നിന് അംഗങ്ങൾക്കായുള്ള വാർഷിക പൊതുയോഗം അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാനും ധാരണയായി.

26 April 2024