Wed , Jan 22 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി.

ന്യൂഡൽഹിഃ പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈകോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു.കഴിഞ്ഞ ഇരുപത്തൊന്പതു വർഷത്തോളമായി ബഹറിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോവിടിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹറിൻ കോർഡിനേറ്ററായി അമല്ദേവും പ്രവർത്തിച്ചുവരുന്നു.

22 January 2025