Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി

കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിലെ നിയന്ത്രണം കാരണം ഫ്‌ളാറ്റുകളിൽ കഴിയേണ്ട അവസ്ഥയിൽ  സ്ത്രീകളുടെയും, കുട്ടികളുടെയും, പുരുഷൻമാരുടെയും  മാനസികമായും,  ശാരീരികവുമായ  ഉണർവിനും ഉന്മേഷത്തിനും വേണ്ടി  കൊല്ലം പ്രവാസി അസോസിയേഷൻ  വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ  കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവ സംഘടിപ്പിക്കുന്നു.

ഇതിലെ ആദ്യപരിപാടിയായ കുട്ടികളുടെ സമ്മർക്യാമ്പ് കെ.പി എ പ്രസിഡന്റ് നിസാർ കൊല്ലം ഇന്ന്  ഉത്‌ഘാടനം ചെയ്തു തുടക്കം കുറിച്ചു.  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ,  ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ചിൽഡ്രൻസ് വിങ് കൺവീനർ അനോജ്  മാസ്റ്റർ,  ലേഡീസ് വിങ് ഭാരവാഹികൾ ആയ ബിസ്മി രാജ്, ശ്രീജ ശ്രീധരൻ, ലക്ഷ്മി സന്തോഷ്, രാജി ചന്ദ്രൻ, ജിഷ വിനു ക്ലാസ് നയിക്കുന്ന ടീച്ചർമാരായ രജിത സജികുമാർ, അലിസൺ ലെർണെസ്റ്,  സനൂജ റിയാസ് ഖാൻ, സഞ്ജു റോബിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു .  ഓഗസ്റ്റ് 7 , 10 എന്നീ രണ്ടു ദിവസങ്ങളിലായി  ജൂനിയർ & സീനിയർ ആയി വേർതിരിച്ചു സൗജന്യമായി  ആണ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതു .

പ്രഗത്ഭരായ ടീച്ചർമാർ വിവിധമേഖലകളിൽ കുട്ടികൾക്കായി ക്‌ളാസ്സുകൾ എടുക്കുന്നു. കൂടാതെ പല വിധ പ്രശ്നങ്ങളുമായി ഈ സമയത്തു സമ്മർദ്ദത്തിലായിരിക്കുന്ന മനസ്സുകളെ  ശാന്തമാക്കാൻ ബഹറിനിലെ പ്രശസ്തനായ കൗൺസിലറായ  ശ്രീ. ഡോ. ജോൺ പനയ്ക്കൽ ഓഗസ്റ്റ് 9 നു "ഒരു രാവും പുലരാതിരുന്നിട്ടില്ല" എന്ന പേരിൽ മോട്ടിവേഷൻ ഡേയിൽ ക്ലാസ് എടുക്കുന്നു.

 ഓഗസ്റ്റ് 12 നു നടക്കുന്ന ഹെൽത്ത് അവയർനെസ്സ് ഡേയിൽ  സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത്  "സ്ത്രീ സുരക്ഷയും ആയൂർ വേദവും"  എന്ന വിഷയത്തിൽ  പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. നയനാ സൂരജ് സ്ത്രീകൾക്കായി ക്ലാസ് എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 3595 8177, 3929 3112.

 

27 April 2024